HOME
DETAILS
MAL
'പൂര്വികപാതയാണ് വിമോചന മാര്‍ഗം'
backup
January 07 2017 | 03:01 AM
ഫൈസാബാദ് (പട്ടിക്കാട്): സമുദായത്തിന്റെ വിമോചന മാര്‍ഗമാണ് പ്രവാചകന്റെ അനുചരന്മാര് പഠിപ്പിച്ചതെന്നും അവരുടെ ജീവിതം പിന്‍പറ്റാന്‍ തയാറാകണമെന്നും സ്വഹാബ സെഷന് ഉദ്ബോധിപ്പിച്ചു. മുസ്ലിം സമൂഹത്തിന്റെ വിമോചനവഴി അതാണെന്നും പൂര്‍വികരുടെ വിശ്വാസ, കര്‍മ, അനുഷ്ഠാനങ്ങള്‍ പിന്തുടരുകയാണ് ഇതിനുള്ള വഴിയെന്നും ജാമിഅ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വഹാബ സെഷന് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഖാസിമി അധ്യക്ഷനായി. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ വിഷയം അവതരിപ്പിച്ചു. റഷീദ് മോളൂര്‍, സിറാജ് ചെമ്പ്രശ്ശേരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."