'അടുത്ത സാമ്പത്തിക വര്‍ഷം മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷുര്‍ ചെയ്യും'
കോഴിക്കോട്: ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി വനം-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ നവീകരിച്ച പരിശീലന ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ കന്നുകാലികളെയും ഇന്‍ഷുര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 50 ശതമാനം സര്‍ക്കാറും 25 ശതമാനം വീതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ഷകരും വഹിക്കണം. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 40,000 പശുക്കളെ ഈ സാമ്പത്തിക വര്‍ഷം ഇന്‍ഷുര്‍ ചെയ്യും.
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ആടുവളര്‍ത്തല്‍ സംരംഭകത്വ പരിശീലനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."