സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്് യോഗ ചികിത്സ ആയാലോ?
യോഗ ആരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് എവിടെത്തിരിഞ്ഞാലും കേള്‍ക്കുന്നുണ്ടല്ലോ. എന്നാല്‍ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു യോഗ ചെയ്യാന്‍ പലരും ശ്രമിക്കുന്നേയില്ല.
യോഗ പലവിധ സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണെന്ന് പലര്‍ക്കും അറിവില്ല. അഥവാ വെറുതെ വ്യായാമം ചെയ്യേണ്ടല്ലോ ഒരു ഗ്ലാസ് വെള്ളവും ഒരു ഗുളികയുമുണ്ടെങ്കില്‍ അസുഖമകറ്റാമല്ലോ എന്നാണ് ഇക്കൂട്ടരുടെ ചിന്ത.
എന്നാല്‍ ഇത്തരം ചികിത്സകള്‍ ശരീരം ആവശ്യപ്പെടുന്നില്ലെന്ന് ഓര്‍ക്കണം. കാരണം സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തിന്റെ ചെറു ചലനങ്ങള്‍ കൊണ്ടുതന്നെ മാറ്റിയെടുക്കാം. ഈ അത്ഭുത വിദ്യയാണ് യോഗയിലൂടെ ലഭിക്കുന്നത്.
സാധാരണ അസുഖങ്ങള്‍
ഉറക്കക്കുറവ്, ദഹനക്കേട്, തലവേദന, ഉല്‍കണ്ഠ, നടുവേദന. വെറും അഞ്ച് നിസാര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ പലപ്പോഴും നിരവധി ഗുളികകള്‍ കഴിക്കുന്നുണ്ടാവും. ഒരിക്കല്‍പ്പോലും യോഗയെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
അഥവാ ആരും പറഞ്ഞുതരികയോ അറിവ് ലഭിക്കുകയോ ഉണ്ടായിട്ടില്ല. ഇവിടെ മേല്‍പ്പറഞ്ഞ സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് യോഗയിലൂടെ പരിഹാരം നിര്‍ദേശിക്കുകയാണ്. പഴകിയ രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം യോഗ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."