HOME
DETAILS
MAL
രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
backup
January 07 2017 | 05:01 AM
ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോകമഹായുദ്ധ കാലത്ത് വ്യോമാക്രമണത്തിനിടെ രാജ്യത്ത് പതിച്ച ബോംബ് കണ്ടെത്തി. ജര്‍മന്‍ സാമ്പത്തിക തലസ്ഥാന നഗരിയോട് ചേര്‍ന്ന നദിയില്‍നിന്നാണ് 50 കിലോഗ്രാം ഭാരമുള്ള ബോംബ് ചൊവ്വാഴ്ച കണ്ടെടുത്തത്. ഇത് പിന്നീട് സ്ഫോടകവസ്തു വിദഗ്ധരെത്തി നിര്‍വീര്യമാക്കി.
മെയിന്‍ നദിയുടെ അടിത്തട്ടില്‍ നിന്നു മുങ്ങല്‍വിദഗ്ധരാണ് ബോംബ് കരക്കെത്തിച്ചതെന്നും ഇത് പിന്നീട് നിര്വീര്യമാക്കുകയായിരുന്നുവെന്നും ഫ്രാങ്ക്ഫര്‍ട്ട് പൊലിസ് വ്യക്തമാക്കി. ആര്‍ട്ട് മ്യൂസിയത്തിന് സമീപത്തെ പാലത്തിനടിയില്‍ മുങ്ങല്‍ പരിശീലനം നടക്കുന്നതിനിടെയാണ് ബോംബ് ശ്രദ്ധയില്‍പ്പെട്ടത്. ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഈ പാലം അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."