HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ ഐ.എ.എസുകാര്‍; തിങ്കളാഴ്ച കൂട്ട അവധിയെടുക്കും
backup
January 07 2017 | 16:01 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ടഅവധിയെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധിയെടുക്കുന്നത്. പോള്‍ ആന്റണിയെ കേസില്‍ പ്രതിയാക്കിയത് മന:പ്പൂര്വമാണെന്ന് ഐ.എ.എസുകാര്‍ ആരോപിക്കുന്നു. പോള്‍ ആന്റണി മന്ത്രിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ജേക്കബ് തോമസ് ഐ.എ.എസുകാരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുമെന്നും ഐ.എ.എസ് അസോസിയേഷന് അധികൃതര്‍ പറഞ്ഞു.
ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ഇവര്‍ ആരോപിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ 50 കോടിയുടെ അഴിമതി നടത്തി. അതുപോലെ 40 കോടിയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും ഐ.എ.എസുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."