പുസ്തകങ്ങളുടെ പ്രകാശനം
ഖാലിദ് കല്ലൂര്‍ രചിച്ച പ്രസ്റ്റീജ് ബോയ് എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനവും ഫൈസല്‍ അബൂബക്കറിന്റെ ആദിയില്‍ കവിതയുണ്ടായി എന്ന കവിതാ സമാഹാരത്തിന്റെ ആസ്വാദനവും എഫ് സി സി യുടെ ആഭിമുഖ്യത്തില്‍ എഫ് സി സി ഹാളില്‍ വെച്ചു നടന്നു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ എം ടി നിലമ്പൂര്‍ പ്രസ്റ്റീജ് ബോയിയും ഫൈസല്‍ കൊച്ചി ആദിയില്‍ കവിതയുണ്ടായി കവിതാ സമാഹാരവും സദസ്സിനു പരിചയപ്പെടുത്തി. കുട്ടികളില്‍ മൂല്യബോധമുണര്‍ത്താന്‍ സഹായിക്കുന്ന ഒരുത്തമ കൃതിയാണ് പ്രസ്റ്റീജ് ബോയ് എന്ന് എം ടി പറഞ്ഞുവെച്ചപ്പോള്‍ വാക്കുകളില്‍ അഗ്‌നി നിറച്ച കൊച്ചു കൊച്ചു കവിതകളാണ് കവിതാ സമാഹാരത്തിലുള്ളതെന്ന് ഫൈസല്‍ കൊച്ചി പറഞ്ഞു. തുടര്‍ന്ന് പ്രസ്റ്റിജ് ബോയിയുടെ ഒരുപ്രതി പ്രസിദ്ധ എഴുത്തുകാരി ഷീലാടോമിക്കു നല്കി മുഹമ്മദ് ഈസ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മൂല്യവത്തായ ഒരുകൃതിയാണിതെന്ന് ഷീലാടോമിയും ഇത്തരം കൃതികള്‍ കുട്ടികളിലേക്കും വായനക്കാരിലേക്കും എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുഹമ്മദ് ഈസയും ഊന്നിപറഞ്ഞു. തുടര്‍ന്ന് ഇരുകൃതികളുടേയും നൂറു കോപ്പികള്‍ വീതം സൗജന്യമായി നല്കാന്‍ അദ്ദേഹം ഏര്‍പ്പാട്‌ചെയ്തു.
തുടര്‍ന്നു നടന്ന ഗസല്‍ പൂക്കള്‍ എന്ന ഗസല്‍ ഖവാലി ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള സംഗീത വിരുന്ന് തിങ്ങിനിറഞ്ഞ കാണികള്‍ക്ക് അപൂര്‍വ്വ അനുഭവമായി മാറി. പ്രസിദ്ധ ഗസല്‍ ഗായകന്‍ അബ്ദുല്‍ ഹലിം ഖാവാലി ഗായകന്‍ അബ്ദുല്‍ മുത്തലിബ് മറ്റു പ്രമുഖ ഗായകരായ മുഹമ്മദ് ഈസ, റിയാസ് കരിയാട്, അന്‍വര്‍ ബാബു, അക്ബര്‍ ചാവക്കാട്, മുഹമ്മദ് കുട്ടി അരിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ മറ്റു പ്രമുഖ ഗായകരും അണിനിരന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."