HOME
DETAILS
MAL
പൊങ്കല്‍: സൗജന്യ സാരിയും തുണിയും വിതരണം തുടങ്ങി
backup
January 07 2017 | 23:01 PM
പന്തല്ലൂര്‍: നീലഗിരി ജില്ലയില്‍ പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന സാരിയും തുണിയും വിതരണം തുടങ്ങി. റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെ പൊങ്കല്‍ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍ 1.96 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ക്കാണ് സാരിയും തുണിയും പൊങ്കല്‍ കിറ്റുകളും വിതരണം ചെയ്യുന്നത്. പന്തല്ലൂര്‍ ബസ്റ്റാന്‍ഡിന് സമീപത്തെ റേഷന്‍ കടയില്‍ നടന്ന പരിപാടിയില്‍ സൗജന്യ സാധനങ്ങളുടെ വിതരണോദ്ഘാടനം ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. എം ദ്രാവിഡമണി നിര്‍വഹിച്ചു. പന്തല്ലൂര്‍ തഹസില്‍ദാര്‍ മീനാക്ഷി സുന്ദരം, ടി.എസ്.ഒ ശരവണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."