ദമ്പതികളെയും, കുട്ടികളെയും പൊലിസ് മാനസികമായി പീഡിപ്പിച്ചെന്ന്
കല്‍പ്പറ്റ: കാര്‍ തടഞ്ഞുനിര്‍ത്തി പനമരം എസ്.ഐയും സംഘവും ദമ്പതികളെയും, കുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചതായി പരാതി. എസ്.ഐയും, എ.എസ്.ഐമാര്‍ക്കും, പനമരം സ്റ്റേഷനിലെ മെല്‍വിന്‍ ഡിക്രൂസ് എന്ന പൊലിസുകാരനുമെതിരെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ജില്ലാ പൊലിസ് ചീഫ്, പൊലിസ് കംപ്ലോയിന്റ് അതോറിറ്റി, വനിതാ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയതായി പനമരം അരിഞ്ചേര്‍മല എം.കെ നിവാസില്‍ ജിഷ വിജേഷ്, ഭര്‍ത്താവ് വിജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി 10 മണിക്കാണ് സംഭവം. ബന്ധുവീട്ടില്‍ നിന്നും വരികയായിരുന്ന ഇവരെ പനമരം കരിമ്പുമ്മലില്‍ വച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പനമരം എസ്.ഐയും, സംഘവും വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.
തുടര്‍ന്ന് വിജേഷ് മദ്യപിച്ച് എന്നാരോപിച്ച് ഇവരെയും, പിഞ്ചു കുട്ടികളെയും ബലമായി പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് മനസിലായി.
എന്നാല്‍ ഭീഷണിപ്പെടുത്തി വിജേഷിനെ കൊണ്ട് കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടു. രക്തം പരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും കേട്ടാലറക്കുന്ന ഭാഷയില്‍ അസംഭ്യം പറഞ്ഞ് പൊലിസുകാര്‍ പെരുമാറിയതായി അവര്‍ പറഞ്ഞു.
വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെ കസ്റ്റഡിയിലെടുത്ത തങ്ങളോടും, കുട്ടികളോടും വളരെ മോശമായാണ് സ്‌റ്റേഷനില്‍ വച്ച് പൊലിസ് മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് പെരുമാറിയതെന്നും അവര്‍ പറഞ്ഞു. വിശന്നു കരഞ്ഞ കുഞ്ഞുങ്ങളെയടക്കം കൊടുംതണുപ്പില്‍ വെള്ളം പോലും നല്‍കാതെ രാത്രി പതിനൊന്നര വരെ സ്റ്റേഷനില്‍ പിടിച്ചുവച്ച് മാനസികമായി പീഡിപ്പിച്ചതായും അവര്‍ പറഞ്ഞു.
ഒരു മണിക്കൂറോളം സ്റ്റേഷനില്‍ അകാരണമായി കിടന്ന് മാനസികമായി തളര്‍ന്ന കുട്ടികള്‍ ഇപ്പോള്‍ പനിച്ച് ബാധിച്ച് ചികിത്സയിലാണ്. നിരപരാധികളായ തങ്ങളെ കള്ളക്കേസില്‍ കുടുക്കി, സ്ത്രീകളെന്നോ, കുട്ടികളെന്നോ പരിഗണിക്കാതെ വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെ അസമയത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി കസ്റ്റഡിയില്‍വച്ച പനമരം എസ്.ഐ, എ.എസ്.ഐമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി ഒരാഴ്ചയായിട്ടും നടപടിയെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."