HOME
DETAILS

നായാട്ടുസംഘത്തിലെ യുവാവ് കാട്ടില്‍ ദുരൂഹമായി മരണപ്പെട്ട സംഭവത്തില്‍ അവ്യക്തത തുടരുന്നു

  
backup
January 07 2017 | 23:01 PM

%e0%b4%a8%e0%b4%be%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5

കോതമംഗലം: നായാട്ടുസംഘത്തിലെ യുവാവ് കാട്ടില്‍ ദുരൂഹമായി മരണപ്പെട്ട സംഭവത്തില്‍ അവ്യക്തത തുടരുന്നു.
നായാട്ടുസംഘത്തിലെ യുവാവ് കാട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരെ പൊലിസും വനപാലകരും ചോദ്യം ചെയ്തു. മരണപ്പെട്ട ടോണിയേയും ഗുരുതരമായി പരുക്കേറ്റ ബേസിലിനെയും വനത്തിനുള്ളില്‍ നിന്നും പുറത്തു കൊണ്ടുവരികയും ആശുപത്രിയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവരെയുമാണ് പ്രധാനമായും ചോദ്യം ചെയ്തത്. ഇവരോടെ പ്പം ഉണ്ടായിരുന്ന നാട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇവരോടെപ്പം സഹായികളായി എത്തിയവരുടെ വിവരങ്ങളും ആദ്യം ചോദ്യം ചെയ്യപ്പെട്ടവര്‍ നല്‍കിയ മൊഴിയിലുണ്ട്.
എന്നാല്‍ ടോണിയേയും ബേസിലിനെയും വനത്തിന് പുറത്ത് എത്തിച്ചതില്‍ പ്രധാനികള്‍ ഇടമലയാര്‍ ആനവേട്ട കേസ് ഉള്‍പ്പെടെ നിരവധി നായാട്ടു കേസില്‍ പ്രതികളായിട്ടുള്ളവരാണ്. ഇത്‌കൊണ്ടു തന്നെ ഇപ്പോള്‍ ചോദ്യം ചെയ്ത ഇവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കൂടുതല്‍ അന്വേഷണത്തിനായി വനപാലകര്‍ ഇന്നലെ സംഭവം നടന്ന കാട്ടിലെത്തി വീണ്ടും നടത്തിയ പരിശോധനയില്‍ വെടിമരുന്നുകളും ഒരു ജോടി ചെരുപ്പും കൂടികണ്ടെടുത്തു. ഇതുവരെ കണ്ടെടുത്തതോക്ക് ഉള്‍പ്പെടെയുള്ള തെളിവുകള്‍നടപടികള്‍ പൂര്‍ത്തിയാക്കി നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് തട്ടേക്കാട് പക്ഷി സങ്കേതം റേഞ്ച് ഓഫിസര്‍ പറഞ്ഞു. ആയുധസ് ഫോടകവസ്തു നിയമ പ്രകാരമുള്‍പ്പെടെ നായാട്ടു സംഘത്തിനെതിരെയുള്ളകേസുകളില്‍ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കുംആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് നായട്ടുസംഘത്തിലുള്‍പ്പെട്ട ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യൂ (25) മരണപ്പെട്ടതെന്നായിരുന്നു ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നാണ് പൊലിസിന് ലഭിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.ഇവരില്‍ രണ്ടുപേര്‍ ഒളിവിലും ഒരാള്‍ കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുമാണ്. മരണമടഞ്ഞ ടോണിക്കും പരുക്കേറ്റ ബേസില്‍ തങ്കച്ചനും നേരെ ആനയുടെ ആക്രമണമുണ്ടായിട്ടില്ലന്ന് ഡോക്ടര്‍മാര്‍ നടത്തിയ ദേഹപരിശോധനയില്‍ വ്യക്തമായിരുന്നു. ഇവര്‍ ഇക്കാര്യം പൊലിസിനെ ധരിപ്പിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വെടിയേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നതിനെത്തുടര്‍ന്നാണ് ടോണിയുടെ മരണ കാര്‍ണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago