HOME
DETAILS

കൊച്ചി ഫഌവര്‍ ഷോയ്ക്ക്് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി

  
backup
January 07 2017 | 23:01 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ab%e0%b4%8c%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8b%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b5%8d

കൊച്ചി: മുപ്പത്തി അഞ്ചാമത് കൊച്ചി ഫഌവര്‍ഷോ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പൂച്ചെടി നട്ടുകൊണ്ട്് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കൃഷിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുവാനും കൃഷികൊണ്ട് എന്താണ് മെച്ചമെന്ന ചിന്ത മാറ്റിയെടുക്കുവാനും കൃഷിയുടെ പ്രധാന്യം പോക്കറ്റിലേക്ക് വരുന്ന പണത്തിന്റെ കണക്കിലെടുപ്പിലല്ലെന്നും മനസിലാക്കുവാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മനുഷ്യന് സ്വസ്ഥതയും സമാധാനവും നല്‍കുവാന്‍ കൃഷിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് എം.പി മുഖ്യുപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ. സഫറുള്ള, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, കൊച്ചിന്‍ കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ.ജെ ആന്റണി , കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍, എറണാകുളം ജില്ലാ അഗ്രീഹോട്ടീകള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.ഐ അബ്ദുല്‍ റഷീദ്, സെക്രട്ടറി ടി.ആര്‍.രജ്ഞിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 15 വരെ നീണ്ടുനില്‍ക്കുന്ന പുഷ്‌പോല്‍സവത്തില്‍ പുഷ്പാലങ്കാരത്തിന് പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്്. 36,000 പൂച്ചെടികളാണ് ഇത്തവണ ഫഌവര്‍ഷോയില്‍ ഒരുക്കിയിരിക്കുന്നത്. തായ്‌ലാന്റ് ഓര്‍ക്കീഡ്, വിവിധതരം റോസ്, ഗ്രാഫ്റ്റ് ചെയ്ത അധീനിയം, പെറ്റിയുണിയ, ഡാലിയ ജെര്‍ബിറ, സാന്‍വിയ, പ്രിന്‍സ് സെറ്റിയ, വൈവിധ്യമാര്‍ന്ന ജമന്തികള്‍ തുടങ്ങിയവയുടെ നീണ്ടനിര തന്നെ പ്രദര്‍ശനത്തിലുണ്ട്. ദിവസവും രാവിലെ 9 മണിമുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അദ്ധ്യാപകര്‍ക്കൊപ്പം സംഘമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗജന്യ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്.ഫഌവര്‍ഷോയോടനുബന്ധിച്ച് പുഷ്പറാണിയേയും രാജകുമാരനേയും തിരഞ്ഞെടുക്കും. ഏഴു വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മാല്‍പീജിയ ചെടികള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ആകര്‍ഷകമായ രൂപത്തില്‍ വളര്‍ത്തിയെടുത്ത റ്റോപിയറി കലാരൂപങ്ങള്‍, തൂക്കിയിട്ടു വളര്‍ത്തുന്ന ഗോളാകൃതിയിലുള്ള ചെടികള്‍, ബോണ്‍സായി ചെടികള്‍, ഔഷധ സസ്യങ്ങള്‍, പാഴ്‌വസ്തുക്കളില്‍ നിന്നുണ്ടാക്കിയ ഉദ്യാനം, ഇന്‍സ്റ്റലേഷന്‍, ജര്‍മ്മനിയില്‍ നിന്നുള്ള വിവിധയിനം ചെമ്പരത്തികള്‍ എന്നിവ മുപ്പത്തി അഞ്ചാമത് ഫഌവര്‍ഷോയുടെ പ്രത്യേകതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago