നോട്ട് പിന്‍വലിക്കല്‍: മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി:നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് 50 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.
എന്നാല്‍ 50നാളുകള്‍ കഴിഞ്ഞിട്ടും ദുരിതം തുടരുകയാണ്.ഇനി ഒരു കാലാവധി പറയാന്‍ കഴിയാതെ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു.നോട്ട് പിന്വലിച്ചതുമൂലമുള്ള ദുരിതം എന്ന് തീരുമെന്നോ ഇതുകൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായെന്നോ വിശദീകരിക്കാനും പ്രധാനമന്ത്രിക്ക് കഴിയുന്നില്ല.നോട്ട് പിന്‍വലിച്ചതുവഴി വന്‍തോതില്‍ കള്ളപ്പണം കണ്ടുകെട്ടാന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം.എന്നാല്‍ നോട്ടുമാറ്റം വഴി 97ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.യു.ഡി.എഫ് ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിന്റെ റേഷന്‍ വിതരണം അവതാളത്തിലാക്കാന്‍ പിണറായി സര്‍ക്കാരിനെ അനുവദിക്കില്ല. ഏപ്രിലില്‍ അരിവിതരണം സാധാരണഗതിയിലാകുമെന്ന് പറയുമ്പോള്‍ അതുവരെ ജനങ്ങള്‍ പട്ടിണികിടക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്മാന് എം.ഒ.ജോണ്‍ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന് എം.എല്‍.എ, ഡി.സി.സി.പ്രസിഡന്റ്് ടി.ജെ.വിനോദ്, ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുന്‍മന്ത്രി അനൂപ് ജേക്കബ്, മുസ്്ലീം ലീഗ് ജില്ലാ പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍, ബെന്നി ബെഹന്നാന്, കെ.ബാബു, ജോസഫ് വാഴക്കന്, കെ.സി.അബു, എം.എല്‍.എമാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."