അപാകതകള്‍ പരിഹരിച്ച് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യും: മന്ത്രി
ചേര്‍ത്തല: റേഷന്‍ സമ്പ്രദായം സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും റേഷന്‍ പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് അടുത്തമാസം മുതുല്‍ പുതുക്കിയ പട്ടിക പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
ചേര്‍ത്തല താലൂക്ക് വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടന്‍ കുത്തരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും ആശുപത്രി ചികില്‍സയ്ക്കായി പ്രത്യേക കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മനോരമ കവല വികസനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എസ്.വിജയന്‍, എം.ഇ രാമചന്ദ്രന്‍ നായര്‍, പി.രമേശപണിക്കര്‍, ജോണ്‍ പുളിക്കപറമ്പില്‍, പി.എസ് ഗോപിനാഥ പണിക്കര്‍, കെ.ആര്‍ അജിത്, ആര്‍.ഉഷ, ആര്‍.ജയേഷ് വി.തങ്കച്ചന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."