ഫാദര്‍. ടോം ഉഴുന്നാലിന്റെ മോചനത്തിനായി എന്‍.സി.പി മോചനസന്ധ്യ നടത്തി
കോട്ടയം: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്ക്വയറില്‍ മെഴുകുതിരിനാളങ്ങള്‍ തെളിയിച്ചു മോചനസന്ധ്യ നടത്തി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. ഫാ. ഉഴുന്നാലിന്റെ മോചനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് ഉഴവൂര്‍ വിജയന് പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനം ജീവതവ്രതമാക്കിയ വൈദികനോടുള്ള ഈ ക്രൂരമായ അവഗണന തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്ത് ഫാ. ഉഴുന്നാലിനെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി വി ബേബി അധ്യക്ഷത വഹിച്ചു. പി.കെ ആനന്ദക്കുട്ടന്, സുഭാഷ് പുഞ്ചക്കോട്ടില്‍, ജോസ് കുറ്റിയാനിമറ്റം,കാണക്കാരി അരവിന്ദാക്ഷന്, ഇന്ദ്രജിത്ത്, സാബു എബ്രഹാം, സാജു എംഫിലിപ്പ്, യു ഡി മത്തായി, അഡ്വ. ഫ്രാന്‍സിസ് ജേക്കബ്, രാജശേഖരപ്പണിക്കര്‍, ജോയി ഉപ്പാണി, സതീഷ് തെങ്ങുന്താനം, ബിജോയി പ്ലാത്താനം, എന്‍ കെ രവീന്ദ്രന്, ഡിജിത്ത് മൈലാക്കല്‍, ബെന്നി മൈലാടൂര്‍,മനോജ് മാടപ്പള്ളി, ലീലാഭായ്, പൊന്നമ്മ, ഇന്ദിര, ഗീത, സരസമ്മ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."