കൈയേറ്റം കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നഗരസഭയുടെ നിര്‍ദേശം
കൊണ്ടോട്ടി: കൊണ്ടോട്ടി വലിയ തോടിന്റെ കൈയേറ്റം കണ്ടെത്തുന്നതിനായി തോടിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭ വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കി. തോട് സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം അങ്ങാടിയുള്‍പ്പെടുന്ന ഒരു കിലോമീറ്റര്‍ ഭാഗം നഗരസഭ വൃത്തിയാക്കിയിരുന്നു.
തോടിന്റെ ചിലഭാഗങ്ങളില്‍ വീതി കുറവുള്ളതായി കാണപ്പെടുന്നത് സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്.നിലവില്‍ രേഖകള്‍ പ്രകാരം തോടിന്റെ വീതി അളന്നു തിട്ടപ്പെടുത്തി കൈയേറ്റമുണ്ടെങ്കില്‍ അവ ഒഴിപ്പിക്കുന്നതിനായി അവരുടെ ലിസ്റ്റ് തയാറാക്കി നല്‍കണമെന്നാണ് നഗസരഭ കൊണ്ടോട്ടി വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംരക്ഷണമില്ലതെ വലിയ തോട് മാലിന്യങ്ങള്‍ തള്ളി നശിച്ചുവരികയാണ്.കൊണ്ടോട്ടി അങ്ങാടിയില്‍ നിന്ന് കച്ചവടക്കാരും വീടുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമടക്കം മാലിന്യം പുറം തള്ളി വലിയ തോട് നാശത്തിലാണ്.വലിയ തോട് സംരക്ഷണവുമായി ബന്ധപ്പെട്ടാണ് നഗരസഭ ആദ്യഘട്ട ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്.തോട് ആഴം കൂട്ടുന്നതടക്കമുളള നടപടികള്‍ നഗരസഭയുടെ പരിഗണനയിലുണ്ട്.
ഒരുമാസം മുന്‍പ് തന്നെ തോട് കൈയേറ്റം കണ്ടെത്താന്‍ നഗരസഭ വില്ലേജിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ ഇതുലഭിച്ചിരുന്നില്ല.ഇതോടെയാണ് വീണ്ടും ആവശ്യപ്പെട്ടത്.തോട്ടിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."