പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും
ഇരിട്ടി: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയുടെ ഭാഗമായി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.
ഓരോ നിയോജക മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ തിരഞ്ഞെടുത്ത് പഠനപശ്ചാത്തല മേഖലകളില്‍ എല്ലാ തലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന പദ്ധതിയാണ് സ്‌കൂളില്‍ നടപ്പിലാക്കുന്നത്. വിപുലമായ വികസന സമിതി രൂപീകരണവും സെമിനാറും സാമ്പത്തിക സമാഹരണം ഉദ്ഘാടനവും 19ന് നടക്കും. സംഘാടകസമിതി യോഗം സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ മണികണ്ഠന്‍, പ്രധാനധ്യാപിക കെ.ആര്‍ വിനോദിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഷാജി, വി പ്രീ
ത, കെ.കെ സജീവന്‍, കെ ഉമേശന്‍, എ.കെ ഹസ്സന്‍, കെ ഹരീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."