HOME
DETAILS
MAL
പദ്ധതികള്‍ കൊണ്ടുവരാന്‍ ജനപ്രതിനിധികളുടെ പിന്തുണയും വേണം: പി കരുണാകരന് എം.പി
backup
January 08 2017 | 00:01 AM
ബദിയഡുക്ക: എന്‍േഡാസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പൂര്‍ണ പിന്തുണ വേണമെന്നു പി കരുണാകരന് എം.പി. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ ബെള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന് അധ്യക്ഷയായി. നബാര്‍ഡ് പ്രതിനിധി ജ്യോതിശ് ജഗന്നാഥന്, കെ.എം കുഞ്ഞുമോന്, എ.പി ഉഷ, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത, പ്രിന്‍സിപ്പല്‍ വാരിജ, ഗോപാലന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."