സര്‍ക്കാര്‍ ഉത്തരവിനു പുല്ലു വില: എക്‌സ്‌പോ പ്രദര്‍ശനത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് കൈയേറി
കുമ്പള: സ്‌കൂള്‍ വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവു നിലവിലിരിക്കെ കുമ്പള സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം കൈയേറി എക്‌സ്‌പോ സംഘം തമ്പടിച്ചതായി ആക്ഷേപം. കലാ കായിക വിദ്യാഭ്യാസത്തിനു ഈ വര്‍ഷം പരീക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ്. സ്‌കൂള്‍ മൈതാനം കൈയേറിയുള്ള രണ്ടു മാസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ കാരണം കുട്ടികളുടെ കായികാഭ്യാസത്തിനുള്ള അവസരം നഷ്ടമാക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇതു നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എക്‌സ്‌പോയോടനുബന്ധിച്ചു ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു കുടില്‍ കെട്ടി താമസം തുടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 100 കണക്കിന് തൊഴിലാളികള്‍ സ്‌കൂള്‍ പരിസരത്തും ചുറ്റുമതിലിനകത്തും മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നതും കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിനു കാരണമാവുമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ നടത്തിയ എക്‌സ്‌പോയ്ക്കിടെ നാട്ടുകാരും എക്‌സ്‌പോ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളിന്റെ ജനവാതിലുകളും കുടിവെള്ള വിതരണത്തിന്റെ ടാപ്പുകളും തകര്‍ത്ത് സ്‌കൂളിനു വന്‍ നഷ്ടം വരുത്തിയാണ് എക്‌സ്‌പോ അധികൃതര്‍ സ്ഥലം വിട്ടിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ അധികൃതര്‍ ഡി.ഡി.ഇ കുമ്പള എസ്.ഐ മെല്‍വിന്‍ ജോസ് മറ്റു ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."