യു.എ.പി.എ കേസുകള്‍: പുനഃപരിശോധന തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ ചുമത്തിയ കേസുകള്‍ ആഭ്യന്തരവകുപ്പ് പുനഃപരിശോധിച്ചു തുടങ്ങി. ചില കേസുകളില്‍ യു.എ.പി.എ ചുമത്തപ്പെട്ടത് വന്‍ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെയാണ് പുനഃപരിശോധന ആരംഭിച്ചത്. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പരിശോധന.
കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്ത കേസുകള്‍ മാത്രം പുനഃപരിശോധിക്കാനായിരുന്നു നേരത്തെ ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളും പരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ യു.എ.പി.എ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നു കണ്ടെത്തുന്ന കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടും. നിലനില്‍ക്കില്ലെന്നു നിയമോപദേശം ലഭിക്കുന്ന കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനാണു നീക്കം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതടക്കമുള്ള കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ പോലും ഇതിനെതിരേ പരസ്യമായി രംഗത്തുവന്നു. ഇതേതുടര്‍ന്ന് കേസുകള്‍ പുനഃപരിശോധിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്നു നിര്‍ദേശിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക
തിരുവനന്തപുരം: സംസ്ഥാന പൊലിസില്‍ എസ്.പി റാങ്കിലെ 16 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുകൂടി മാറ്റം. നേരിട്ട് ഐ.പി.എസ് ലഭിച്ച യുവഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി ജില്ലാ പൊലിസ് മേധാവികളായി ആരോപണവിധേയര്‍ അടക്കമുള്ളവരെ കഴിഞ്ഞദിവസം നിയമിച്ചതിനു പിന്നാലെയാണ് യുവ ഐ.പി.എസുകാരെ അപ്രധാന തസ്തികകളില്‍ നിയമിച്ചത്.
അനൂപ് കുരുവിള ജോണ്‍ (അസി.ഡയറക്ടര്‍ കേരള പൊലിസ് അക്കാദമി), എ. അക്ബര്‍ (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം), കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ (കമന്‍ഡാന്റ് കെ.എ.പി 4), രാജ്പാല്‍ മീണ (എസ്.പി റെയില്‍വേസ്), ഉമ ബെഹ്‌റ (വിജിലന്‍സ് കോഴിക്കോട്), പി.എ വല്‍സന്‍ (കമന്‍ഡാന്റ് ഐ.ആര്‍ ബറ്റാലിയന്‍), ആര്‍. നിശാന്തിനി (വിജിലന്‍സ് തിരുവനന്തപുരം), പി.എന്‍ ഉണ്ണിരാജന്‍ (ക്രൈംബ്രാഞ്ച് എറണാകുളം), തോംസണ്‍ ജോസ് (വിജിലന്‍സ് എറണാകുളം), ഡോ.എ. ശ്രീനിവാസ് (ക്രൈംബ്രാഞ്ച് കണ്ണൂര്‍), പി.എസ് ഗോപി (കമന്‍ഡാന്റ് എം.എസ്.പി), കെ.കാര്‍ത്തിക് (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം), ഹരിശങ്കര്‍ (എ.ഐ.ജി കോസ്റ്റല്‍ സെക്യൂരിറ്റി), ജെ. ഹിമേന്ദ്രനാഥ് (ഐ സിറ്റി തിരുവനന്തപുരം), കിരണ്‍ നാരായണ്‍ (എ.എസ്.പി ഇരിങ്ങാലക്കുട), സാം ക്രിസ്റ്റി ഡാനിയല്‍ (സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം). ഇതില്‍ അനൂപ് കുരുവിള ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയതാണ്. മറ്റുപലരും ജില്ലാ പൊലിസ് മേധാവികളായിരുന്നു.ഴിഞ്ഞ മാസം സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് 52 കേസുകളിലാണ് യു.എ.പി.എ ചുമത്തപ്പെട്ടത്. ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയേറെ യു.എ.പി.എ കേസുകള്‍ മറ്റൊരു സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ ദലിത് വിഭാഗത്തില്‍ പെട്ട ഗൗരി, ചാത്തു തുടങ്ങിയ പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരേയും വിദ്വേഷപ്രസംഗത്തിന് ശംസുദ്ദീന്‍ പാലത്തിനെതിരേയുമൊക്കെ യു.എ.പി.എ ചുമത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."