നിലമ്പൂരില്‍ മൂന്നിടങ്ങളില്‍ തീപിടിത്തം
നിലമ്പൂര്‍: മുക്കട്ടയിലെ സ്വകാര്യ ആശുപത്രിക്കു സമീപവും റെയില്‍വെ കോംപൗണ്ട്, കൊളക്കണ്ടം എന്നിവിടങ്ങളിലും തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് മുക്കട്ടിലെ സ്വകാര്യ ആശുപത്രിക്കു പിറകുവശത്ത് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ റെയില്‍വെ കോംപൗണ്ടിനു സമീപത്തും തീപിടുത്തമുണ്ടായി.
ഒരേക്കറോളം സ്ഥലത്ത് അടിക്കാടുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. നിലമ്പൂര്‍ ഫയര്സ്റ്റേഷന് ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, ലീഡിങ് ഫയര്മാന്മാരായ സജീവ്, യൂസഫലി, ഫയര്മാന്മാരായ പ്രദീപ്കുമാര്‍, സുധീഷ്, ഹോംഗാര്‍ഡുകളായ അലവിക്കുട്ടി, ഗോപാലകൃഷ്ണന് എന്നിവരും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളായ ബാബു, ഷിഹാബ്, അബു മുക്കട്ട, ഫൈസല്‍, ഷാജി, അംജിത് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് തീയണച്ചത്. കൊളക്കണ്ടത്ത് റോഡിനു സമീപം ഉച്ചയ്ക്ക് ശേഷം തീയണച്ചത് തിരുവാലിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ്. വേനല്‍കടുത്തതോടെ നിലമ്പൂര്‍ മേഖലയില്‍ തീപിടുത്തം വ്യാപകമായിരിക്കുകയാണ്. മദ്യപന്മാരുടെ വിഹാര കേന്ദ്രമായി ഇവിടം മാറിയതിനാല്‍ സാമൂഹ്യവിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."