സബ്‌സിഡി വെട്ടിച്ചുരുക്കും: ഹജ്ജിന് ഇത്തവണ ചെലവേറും
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ ഇത്തവണ ചെലവേറും. സബ്‌സിഡി നിര്‍ത്തലാക്കല്‍, മക്കയിലെ താമസ കെട്ടിടങ്ങളുടെ വാടക വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവയെല്ലാം ഒന്നിച്ചതോടെയാണ് ചെലവ് വര്‍ധിക്കുക.
സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പത്ത് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട ഹജ്ജ് സബ്‌സിഡി ഈ വര്‍ഷവും7000 മുതല്‍ 8000 രൂപവരെ കുറയും. ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടി 7000 രൂപ സബ്‌സിഡി നല്‍കി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ ശ്രമം.
2013-ലാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശമുണ്ടായത്. പത്തുവര്‍ഷത്തിനുള്ളില്‍ നിര്‍ത്താനായിരുന്നു നിര്‍ദേശം. അതെ വര്‍ഷം മുതല്‍ വിമാന ടിക്കറ്റിന്മേല്‍ നല്‍കി വന്നിരുന്ന 8000 രൂപ കുറച്ചു. നാലു വര്‍ഷം വരെ തീര്‍ഥാടകരില്‍ നിന്നു തന്നെയാണ് ഈടാക്കിയിരുന്നത്.
എന്നാല്‍ ആറ് വര്‍ഷം കൊണ്ട് പൂര്‍ണമായി നിര്‍ത്താനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം15,200 രൂപയായിരുന്നു സബ്‌സിഡി നല്‍കിയിരുന്നത്. വിമാന കമ്പനികളെ സഹായിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി കൊണ്ടുവന്നത്. വിമാന നിരക്കിനേക്കാളും അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കാറാണ് പതിവ്. സുപ്രിം കോടതി വിധിയെ മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തിരുന്നു.
ഹജ്ജ്് സ്വന്തം ചെലവില്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെടുന്ന ആരാധനയായതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ തീര്‍ഥാടനത്തിന് പോകുന്നതിനോട് മുസ്‌ലിം സംഘടനകളും,തീര്‍ഥാടകരും യോജിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിച്ചവര്‍ക്ക് 2,19,000 രൂപയും, അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ക്ക് 1,85,000 രൂപയുമാണ് ചെലവ്് വന്നത്. മക്കയിലെ താമസ സ്ഥലങ്ങളുടെ വാടക നിശ്ചയിച്ചു വരികയാണ്. ഇതിനു ശേഷമായിരിക്കും രണ്ടാം ഗഡു പണം നിശ്ചയിക്കുക. ആദ്യഗഡു 81,000 രൂപയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."