പ്രതിരോധ മേഖലയില്‍ സഹകരണത്തിന് ഇന്ത്യ-പോര്‍ച്ചുഗല്‍ ധാരണ
ന്യൂഡല്‍ഹി: പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യാതിഥിയായാണ് കോസ്റ്റ രാജ്യത്തെത്തിയത്.
സന്ദര്‍ശന വേളയില്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്സി പ്രധാനമന്ത്രിക്ക് കോസ്റ്റ സമ്മാനിച്ചു.
വിവിധ മേഖലയില്‍ സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. പ്രതിരോധ മേഖലയിലെ പരസ്പര സഹകരണ കരാറില്‍ കോസ്റ്റ ഒപ്പുവച്ചു. ഇതുപ്രകാരം അവരവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കും. അതേസമയം മറ്റു സുപ്രധാന കരാറുകള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
യു.എന്‍ രക്ഷാ കൗണ്‍സിലില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പോര്‍ച്ചുഗല്‍ നല്കി വരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."