അമിത വേഗതയില്‍ വന്ന കാറിടിച്ച് ലക്‌നൗവില്‍ നാലു പേര്‍ മരിച്ചു
ലക്‌നൗ: അമിത വേഗതയില്‍ വന്ന കാറിടിച്ച് ലക്‌നൗവില്‍ നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു.
സെന്‍ട്രല്‍ ലക്‌നൗവിലെ ദാലിബാഗിലെ തൊഴിലാളികളുടെ താമസസ്ഥലത്തേക്കാണ് കാര്‍ പാഞ്ഞു കയറിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹ്യൂണ്ടായ് ഐ 20 കാരാണ് നിയന്ത്രണം വിട്ട് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് പാഞ്ഞു വന്നത്. സംഭവ സമയം 35ഓളം തൊഴിലാളികള്‍ താമസസ്ഥലത്ത് ഉറങ്ങുകയായിരുന്നു.
മരിച്ചവര്‍ ഉത്തര്‍പ്രദേശിലെ ബഹറൈച് ജില്ലയിലുള്ളവരാണ്. ഇവര്‍ ലക്‌നൗവില്‍ കൂലുപ്പണി ചെയ്യുന്നവരാണ്. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
അപകട സമയത്ത് കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി പൊലിസ് അറിയിച്ചു. ഇവരില്‍ ഒരാള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നോതാവിന്റെയും മറ്റൊരാള്‍ പ്രമുഖ വ്യവസായിയുടെയും മകനാണ്. ഇവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."