HOME
DETAILS

കയ്‌പേറിയ നാളുകള്‍ക്ക് വിരാമമിട്ട് ഷബ്രിന്‍ നാട്ടിലേയ്ക്ക് മടങ്ങി

  
backup
January 08 2017 | 06:01 AM

%e0%b4%95%e0%b4%af%e0%b5%8d%e2%80%8c%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5

ജിദ്ദ:പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പ്രവാസജീവിതം നരകമായപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും വീട്ടുജോലിക്കാരി ഇന്ത്യന്‍ എംബസ്സിയുടെയും, ജീവകാരുണ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ബംഗളൂരു സ്വദേശിനിയായ ഷബ്രിന്‍ ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദിഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. നല്ല ജോലിസാഹചര്യങ്ങളും, കൃത്യമായ ശമ്പളവും വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്റ് നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങിയാണ് വിസ നല്‍കിയത്.

എന്നാല്‍ ജോലിസ്ഥലത്ത് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കയ്‌പേറിയ അനുഭവങ്ങളാണ് ഷബ്രിന് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകല്‍ അതികഠിനമായ ജോലി ചെയ്യേണ്ടി വന്നു. ഇതിനു പുറമെ മാനസികപീഡനവും ശാരീരിക പീഡനവും ഏല്‍ക്കേണ്ടിവന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ശമ്പളം ഒന്നും കൊടുത്തില്ല. ശമ്പളം ചോദിച്ചപ്പോള്‍ വീട്ടുകാര്‍ ദേഹോപദ്രവം ഏല്‍പ്പിയ്ക്കാന്‍ തുടങ്ങിയതായും ഷബ്രിന്‍ പറഞ്ഞു. തുടര്‍ന്ന് ഷബ്രിന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഷബ്രിന്‍ തന്റെ അവസ്ഥ പറഞ്ഞു. തുടര്‍ന്ന് മഞ്ജു വിവരം ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരോടൊപ്പം ഷബ്രിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. തനിയ്ക്ക് നഷ്ടപരിഹാരം നല്‍കിയാലേ ഷബ്രിന് എക്‌സിറ്റ് നല്‍കുള്ളൂ എന്ന നിലപാടിലായിരുന്നു ആദ്യം സ്‌പോണ്‍സര്‍. ഇതുമൂലം ഷബ്രിന്റെ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അടക്കമുള്ളവര്‍ ഇടപ്പെട്ടത്തിനെ തുടര്‍ന്ന് നഷ്ടപരിഹാരം വാങ്ങാതെ ഫൈനല്‍ എക്‌സിറ്റ് തരാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ഷബ്രിന് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  9 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  9 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  9 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  9 days ago