HOME
DETAILS
MAL
പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനം കിരണ്‍ ബേദി അടുത്ത വര്‍ഷം രാജിവെക്കും
backup
January 08 2017 | 07:01 AM
ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം അടുത്ത വര്‍ഷം രാജിവെക്കുമെന്ന് കിരണ്‍ ബേദി. പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിയോടാണ് കിരണ്‍ ബേദി രാജിക്കാര്യം വെളിപ്പെടുത്തിയത്.ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന 2018 മെയ് 29നാകും രാജിയെന്നും അവര്‍ പറഞ്ഞു. തന്റെ രാജി തീരുമാനം പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ സര്‍ക്കാരും ബേദിയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. ബേദിയുടെ പ്രവൃത്തികളില്‍ എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് രാജി വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. അതേസമയം, രാജിയുടെ കാരണത്തില്‍ ബേദി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."