HOME
DETAILS

ഇസ്രാഈല്‍ സൈനികര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി; നാലു മരണം

  
backup
January 08 2017 | 15:01 PM

deadly-attack-as-truck-rams-into-soldiers-in-jerusalem-skkr

ജറുസലേം: ഇസ്രാഈലില്‍ ട്രക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു.

സംഭവത്തില്‍ 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജറുസലേമിലെ സൈനിക ട്രൂപ്പിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്. മരിച്ചവരില്‍ മൂന്നു പേര്‍ വനിതകളാണ്. ജറുസലേമിലെ പഴയ നഗരത്തിലായിരുന്നു സംഭവം.

ട്രക്ക് ഇടിച്ച് കയറ്റിയത് തീവ്രാവാദി ആക്രമണമാണെന്ന് പൊലിസ് വാക്താവ് ഇസ്രാഈല്‍ റേഡിയോയിലൂടെ അറിയിച്ചു.
ട്രക്ക് ഡ്രൈവര്‍ക്ക് നേരെ സൈനികര്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

jerusalem_attack_080117

 

നഗര റോഡില്‍ താഴ് ഭാഗത്ത് നിന്ന് വന്ന ട്രക്ക് സൈനികര്‍ക്കിടയിലേക്ക് ഇടിച്ച് കയറുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.

പത്ത് പേരെ ട്രക്കിനടിയില്‍ നിന്ന് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ വെളുത്ത നിറമുള്ള ട്രക്കിന്റെ വിന്‍ഡ് ഗ്ലാസ് വെടുയുണ്ടകള്‍ തുളച്ച നിലയിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൈനിക ബസ്സിനായി കാത്ത് നിന്ന സൈനികര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറ്റിയതെന്ന് ഇസ്രാഈല്‍ പൊലിസ് വാക്താവ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്നീട് പ്രതികരിച്ചു.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നെതന്യാഹുവും പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

തീവ്രവാദി ആക്രമണമാണെന്ന് ഇസ്രാഈല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ആക്രമണത്തെ ആരും ഏറ്റെടുത്തതായി സൂചനയില്ല.

 

is



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‍പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം

latest
  •  10 days ago
No Image

വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  10 days ago
No Image

ഷോപ്പിങ് മാളുകൾ കൂടുതൽ സമയം പ്രവർത്തിക്കും; വെടിക്കെട്ട്, വിവിധ പരിപാടികൾ എന്നിങ്ങനെ റമദാൻ കളറാക്കി ദുബൈ

uae
  •  10 days ago
No Image

ഫുട്ബോളിൽ ആ രണ്ട് താരങ്ങൾ റൊണാൾഡോയെക്കാൾ മുകളിൽ നിൽക്കും: ബ്രസീലിയൻ സൂപ്പർതാരം

Football
  •  10 days ago
No Image

വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ് 

Kuwait
  •  10 days ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

Saudi-arabia
  •  10 days ago
No Image

പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്

latest
  •  10 days ago
No Image

'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

Kerala
  •  10 days ago
No Image

സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം

Saudi-arabia
  •  10 days ago