സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം
റിയാദ്: കൃത്യം 87 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1938 മാര്‍ച്ച് 3 ന് ദഹ്‌റാനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു എണ്ണക്കിണറില്‍ വലിയ പെട്രോളിയം ശേഖരം കണ്ടെത്തിയതോടെയാണ് സഊദി സാമ്പത്തികമായ കുതിപ്പിന് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരും കയറ്റുമതിക്കാരുമായി സഈദി അറേബ്യ മാറിയെന്നത് പില്‍ക്കാല ചരിത്രം. സഊദിയുടെ സാമ്പത്തിക മേഖലയിലെ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചതില്‍ എണ്ണയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഈ കണ്ടെത്തല്‍ പിന്നീട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ആഗോള രാജ്യങ്ങളെ വരെയും സ്വാധീനിക്കുകയുണ്ടായി.
ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി
എണ്ണ കണ്ടെത്തുന്നതിന് മുമ്പ് രാജ്യത്ത് പ്രധാനമായും നാടോടികളായ ജനങ്ങളായിരുന്നു രാജ്യത്ത് വസിച്ചിരുന്നത്. മക്കയിലേക്കുള്ള തീര്‍ത്ഥാടന ടൂറിസത്തെയാണ് സഊദി സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ ആശ്രയിച്ചിരുന്നത്. എണ്ണ കണ്ടെത്തല്‍ ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തിന് കാരണമായി. പൈപ്പ്‌ലൈനുകള്‍, ശുദ്ധീകരണശാലകള്‍, തുറമുഖങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വഴിയൊരുക്കുകയും ചെയ്തു.
ഇന്ന് സഊദി അറേബ്യയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും എണ്ണയില്‍ നിന്നാണ്. ആഗോള ഊര്‍ജ്ജ ശക്തികേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലാണ്.
ലോകത്തിലെ മുന്‍നിര എണ്ണ കയറ്റുമതിക്കാരില്‍ ഒന്നായതിനാല്‍ സഊദി അറേബ്യ ആഗോള ഊര്‍ജ്ജ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ പെട്രോളിയം വ്യാപാരം പാശ്ചാത്യ രാജ്യങ്ങളുമായും ഏഷ്യയിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുമായും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. എണ്ണവ്യവസായം അമേരിക്ക, ഇന്ത്യ, പാകിസ്ഥാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെയും സഊദിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി.
നദികളില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇവയെല്ലാമാണ്
1960ലാണ് സഊദി അറേബ്യയും മറ്റ് നാല് രാജ്യങ്ങളും ഇറാഖിലെ ബാഗ്ദാദില്‍ വച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് (OPEC) രൂപീകരിച്ചത്. എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതും എണ്ണയെ ആശ്രയിക്കുന്നതുമായ മുന്‍നിര രാജ്യങ്ങളുടെ സഹകരണം സാധ്യമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
പിന്നീട് ഖത്തര്‍ (1961), ഇന്തോനേഷ്യ (1962), ലിബിയ (1962), യുഎഇ (1967), അള്‍ജീരിയ (1969), നൈജീരിയ (1971), ഇക്വഡോര്‍ (1973), ഗാബോണ്‍ (1975), അംഗോള (2007), ഇക്വറ്റോറിയല്‍ ഗിനിയ (2017), കോംഗോ (2018) എന്നീ രാജ്യങ്ങള്‍ ഒപെക്കില്‍ ചേര്‍ന്നു.
87 years since oil was discovered in Saudi Arabia; Oil production as a pillar in the path of change and transformation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."