സംസ്‌കൃതോത്സവത്തില്‍ ഫഹ്മിദക്കും ബെന്നയ്ക്കും നേട്ടം
കോഴിക്കോട്: കലോത്സവത്തിലെ അവസാനദിനമായ ഇന്നലെ നടന്ന യു.പി വിഭാഗം അക്ഷരശ്ലോകത്തില്‍ അഴിയൂര്‍ ഈസ്റ്റ് യു.പി സ്‌കൂളിലെ ഫഹ്മിദാ റാഷിദിനും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രഭാഷണത്തില്‍ ബെന്നാ ഫാത്തിമക്കും നേട്ടം. ഭാഷയ്ക്ക് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ബെന്നാ ഫാത്തിമ ഈ വിഭാഗത്തില്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയും നേട്ടങ്ങളും സ്ത്രീ സുരക്ഷയും ബെന്ന പ്രഭാഷണത്തിലെ വിഷയമാക്കി. വടകര ഗവ. എച്ച്.എസ്.എസില്‍ പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന ബെന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തില്‍ പാരലലായി സംസ്‌കൃത പഠനം നടത്തുന്നുണ്ട്. വടകര വില്യാപ്പള്ളി സി.സി അബ്ബാസിന്റെയും നസീമയുടെയും മകളാണ്.
ഭാഷയ്ക്ക് ജാതിയും മതവുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഫഹ്മിദാ റാഷിദിന്റെ നേട്ടം. വരേണ്യഭാഷയെന്ന് കരുതുന്ന സംസ്‌കൃതത്തില്‍, ഉച്ചാരണത്തില്‍ നിഷ്ഠയേറെയുള്ള അക്ഷരശ്ലോക മത്സരത്തിലാണ് ഫഹ്മിദാ റാഷിദ് എ ഗ്രേഡോടെ ഒന്നാമതെത്തിയത്. പിതാവ് റാഷിദിന്റെയും മാതാവ് ഫൗസിയയുടെയും പിന്തുണയിലും മൂന്നുവര്‍ഷത്തെ സംസ്‌കൃത പരിജ്ഞാനം നല്‍കിയ ആത്മ വിശ്വാസത്തിലുമാണ് ഫഹ്മിദ സംസ്‌കൃതോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."