ഇരിട്ടിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണശ്രമം; പൊലിസ് അന്വേഷണം ആരംഭിച്ചു
ഇരിട്ടിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണശ്രമം; പൊലിസ് അന്വേഷണം ആരംഭിച്ചു
ഇരിട്ടി: ഇരിട്ടിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണശ്രമം. പഴയ ബസ് സ്റ്റാന്റില്‍ സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന താളുക്കണ്ടത്തില്‍ പ്രിയ്യ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
[caption id="attachment_212798" align="alignnone" width="620"] മോഷണത്തിനായി ജ്വല്ലറിയുടെ ചുമര്‍ തുരന്ന നിലയില്‍[/caption]ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ പിറകുവശം കമ്പിപാര ഉപയോഗിച്ച് ചുമര്‍ തുരന്ന് ഒരാള്‍ക്ക് കടന്നു പോകാനുള്ള വലിയ ദ്വാരമുണ്ടാക്കിയാണ് മോഷണശ്രമം.
ഇതുവഴി ജ്വല്ലറിക്കകത്തു കയറി മോഷണം നടത്താനായിരുന്നു മോഷ്ടാക്കളുടെ പദ്ധതി.
എന്നാല്‍ ചുമരോട് ചേര്‍ന്ന് ഇരുമ്പുപാളികള്‍ കൊണ്ടുള്ള കവചമുള്ളതിനാല്‍ ഇത് തകര്‍ത്ത് അകത്തു കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിക്കുകയായിരുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ജ്വല്ലറിയുടെ ലോക്കറുള്‍പ്പെടെയുള്ള ഭാഗത്തെ ചുമരാണ് തുരന്നത്.
ശനിയാഴ്ച്ച രാത്രിയാണ് സംഭവമെന്നാണ് നിഗമനം. ഞായറാഴ്ച്ച അവധിയായതിനാല്‍ ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണശ്രമം അറിയുന്നത്. ജ്വല്ലറിയുടമ സ്‌കറിയാച്ചന്റെ പരാതിയില്‍ ഇരിട്ടി പ്രിന്‍സിപ്പില്‍ എസ്.ഐ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."