ബഹ്റൈന്‍ എന്‍എസ്എസ് മന്നം അവാര്‍ഡ് ആര് ബാലകൃഷ്ണപിള്ളക്ക്; അവാര്‍ഡ് സമര്‍പ്പണം 12ന്
മനാമ:ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന് (എന്‍എസ്എസ്) വര്‍ഷം തോറും നല്കി വരുന്ന മന്നം
അവാര്‍ഡിന് ഇത്തവണ അര്‍ഹനായത് മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം നല്കി വരുന്ന ബിസിനസ് ഐക്കണ്‍ അവാര്‍ഡ് പ്രമുഖ വ്യവസായി വികെ രാജശേഖരന് പിള്ളക്ക് സമര്‍പ്പിക്കും.
ഈ മാസം 12ന് വൈകീട്ട് 7.30ന് മനാമ ഇന്ത്യന്‍ ക്ളബില്‍ നടക്കുന്ന 140ാം മന്നം ജയന്തി ആഘോഷവേളയിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ഇതോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും മന്നം അനുസ്മരണ പ്രഭാഷണവും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇത് നാലാം തവണയാണ് ബഹ്റൈന്‍ എന്‍എസ്എസ് മന്നം അവാര്‍ഡ് നല്‍കുന്നത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്മാന് പ്രസാദ് ചന്ദ്രന് പറഞ്ഞു.
പ്രസാദ് ചന്ദ്രനോടൊപ്പം എംഎസ്ആര്‍ പിള്ള, എ അനില്‍കുമാര്‍, പാര്‍വതി ദേവദാസ്, ഷീജ ജയന്, മനുമോഹന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നാടിനും സമുദായത്തിനും വേണ്ടി ഒരുപോലെ പ്രയത്നിച്ച രാഷ്ട്രീയ നേതാവാണ് ആര് ബാലകൃഷ്ണപിള്ളയെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് കുമാര്‍, സുനില്‍ എസ് പിള്ള എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."