നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് മികവുറ്റതാക്കുന്നു
തിരുവനന്തപുരം:നഴ്‌സുമാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗക്കാരുടെ വിദേശനിയമനങ്ങള്‍ പിഴവുറ്റതാക്കുമെന്ന് നോര്‍ക്കയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീലാതോമസ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് മാര്‍ട്ടിന്‍ ലൂഥറുമായി ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിഭാരതീയ ദിവസ് പരിപാടി നടക്കുന്ന ബംഗ്ലൂരു ഇന്റര്‍ നാഷനല്‍ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഇമൈഗ്രേറ്റ് സ്റ്റാളിലായിരുന്നു ചര്‍ച്ച.
വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും, ഇമൈഗ്രേറ്റ് പ്രതിനിധി മാണിക്ക് സക്‌സേനയും സംബന്ധിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കേരളത്തിലെ നോര്‍ക്ക റൂട്ട്‌സ് ഉള്‍പ്പെടെ ചുരുക്കം അംഗീകൃത ഏജന്‍സികളാണ് ആധികാരികമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇ-എമിഗ്രേറ്റ് പോര്‍ട്ടല്‍ വഴി നടക്കുന്ന നിയമനങ്ങള്‍ക്കാണ് സുരക്ഷിതത്വവും മതിയായ ശമ്പളവും ജോലിസ്ഥിരതയും ലഭിക്കുക. സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ വരുന്നതായും ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ബോധവല്‍കരണം ഉള്‍പ്പെടെ നടപടികള്‍ എടുക്കുമെന്നും ഷീലാതോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."