ജീവിത യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടി ആറു ചിത്രകാരന്മാര്
കോഴിക്കോട്: പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടി ആറു ചിത്രകാരന്മാര്. 'ദി സെന്റന്‍സ് സെക്കന്‍ഡ് എഡിഷന്' എന്ന പേരിലുള്ള പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.
യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും പ്രകൃതിയെ മറന്നാണ് ആധുനിക മനുഷ്യര്‍ ജീവിക്കുന്നതെന്നും ചിത്രകാരന്മാര് പറയുന്നു.
ജോണ്‍ ഡേവി, ടി.ടി ഉണ്ണികൃഷ്ണന്, രഞ്ജിത്ത്ലാല്‍, മനോജ് നാരായണന്, വര്‍ഗീസ് കളത്തില്‍, കെ.ആര് കുമാരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറു വിഭാഗങ്ങളിലായി പ്രകൃതി ചൂഷണം, നായയും പശുവും മനുഷ്യനും തമ്മിലുള്ള ചര്‍ച്ചകള്‍, യുദ്ധത്തിലൂടെയും ഭീഷണിയിലൂടെയും തകരുന്ന സംസ്കാരങ്ങള്‍, പാലായനവും കുടിയേറ്റ പ്രശ്നങ്ങളും, ഗാര്‍ഡന്‍സ് ഓഫ് ലൗ, വര്‍ധിക്കുന്ന ആഘോഷ സംസ്കാരങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ചിത്രങ്ങള്‍. പ്രദര്‍ശനം 12ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."