ചരിത്രനായകരെ വികലമായി ചിത്രീകരിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കോഴിക്കോട്: കുഞ്ഞാലി മരക്കാര്‍ ഉള്‍പ്പെടെയുള്ള ചരിത്ര നായകരെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കുഞ്ഞാലി മരക്കാര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച കുഞ്ഞാലിമരക്കാരുടെ 417-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ധീരമായ പോരാട്ടം നടത്തിയ ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിനെതിരേ കര്‍ണാടകയില്‍ നീക്കം നടന്നു.
ഇന്ത്യന്‍ ചരിത്ര ഗവേഷക കൗണ്‍സില്‍ പോലും കാവിവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മലബാറില്‍ പോര്‍ച്ചുഗീസ് പടയ്‌ക്കെതിരേ സാമൂതിരി രാജാവിനു വേണ്ടി നാവികപ്പടയെ നയിച്ച കുഞ്ഞാലിമരക്കാരുടെ ചരിത്രം വീരേതിഹാസമാണെന്നും അദ്ദേഹം പറഞ്ഞു.
എവറസ്റ്റ് ഹനീഫ അധ്യക്ഷനായി. ഡോ. പി.പി അബ്ദുറസാഖ് അനുസ്മരണ പ്രഭാഷണവും ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും നടത്തി.
എം.എ ഗഫൂര്‍ കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള സ്വാഗതഗാനം ആലപിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് എരഞ്ഞോളി മൂസക്ക് സമര്‍പ്പണമായി എരഞ്ഞോളി പാടിയ പാട്ടുകള്‍ കോര്‍ത്തിണക്കി എം.എ ഗഫൂറിന്റെ നേതൃത്വത്തില്‍ സുറുമി വയനാട്, തന്‍ഹ ഉമര്‍, അഷ്‌റഫ് കൊടുവള്ളി അവതരിപ്പിച്ച എരഞ്ഞോളി നൈറ്റും നടന്നു. എന്‍.കെ അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."