മതവിദ്വേഷ പ്രസംഗം: സാക്ഷി മഹാരാജിന് തെര.കമ്മിഷന്റെ നോട്ടിസ്
ന്യൂഡല്‍ഹി: മതവിദ്വേഷ പ്രസംഗ നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ജനുവരി 11 നകം വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസലിംകളാണെന്നായിരുന്നു സാക്ഷിയുടെ വിവാദമായ പരാമര്‍ശം.
ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടവെയാണ് സാക്ഷി വിവാദ പ്രസ്താവന നടത്തിയത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടയിലായിരുന്നു സാക്ഷി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ലെന്നും മറിച്ച് മുസ്‌ലിംകളാണെന്നുമാണ് സാക്ഷി മഹാരാജ് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ ഏത് തരത്തിലെങ്കിലും വിജയിക്കുകയെന്ന മോദിയുടേയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായുടേയും നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന വഴിയുണ്ടായിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."