പെരിന്തല്‍മണ്ണയില്‍ ഇന്ന് മുതല്‍ ഫുട്‌ബോള്‍ മാമാങ്കം
പെരിന്തല്‍മണ്ണ: കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും അംഗീകാരത്തോടെ നടത്തുന്ന പ്രസിഡന്റ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കും. പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടൈറ്റാനിയം, കേരള പൊലിസ് ടീം, എം.എസ്.പി ടീം ഉള്‍പ്പെടെ ശക്തരായ ടീമുകള്‍ കളിക്കാനെത്തുന്നുണ്ട്.
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും കൈരളി ടി.എം.ടിയുടെ പ്രസിഡന്റ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം ഇന്ന്്് വൈകിട്ട് എട്ടിന് മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷനാകും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ഇ.എം.എസ് എഡ്യൂക്കേഷണല്‍ കോംപ്ലക്‌സിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക്, സാന്ത്വനം പരിപാടികള്‍ക്കും വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കും കോച്ചിങ് ഉള്‍പ്പെടെയുള്ള വികസന കാര്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ കൂടെ സമീപപ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി മത്സരത്തിന് മുമ്പ് ചെറിയ മത്സരം നടക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിന്നര്‍മാര്‍ഷല്‍ അക്കാദമിയുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. കാണികളുടെ സുരക്ഷിതത്വം മാനിച്ച് സ്റ്റീല്‍ നിര്‍മിത ഗ്യാലറിയാണ് ഇത്തവണ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ആദ്യമത്സരത്തില്‍ സെവന്‍സ് ബ്രദേഴ്‌സ് അരീക്കോടും സ്‌പോര്‍ട്‌സ് വേള്‍ഡ് വളാഞ്ചേരിയും തമ്മില്‍ ഏറ്റുമുട്ടും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം മുഹമ്മദജ് സലീം, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, വി.വി വേണുഗോപാല്‍, പാറയില്‍ അബ്ദുല്ല, കെ അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."