സുരഭി കരകൗശലമേള ഇന്നു മുതല്‍
പാലക്കാട്: സുരഭി കേരളാ സ്റ്റേറ്റ് ഹാന്‍ഡിക്രാഫ്റ്റ്‌സ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ കരകൗശല മേള ഇന്ന് മുതല്‍ കോര്‍ട്ട് റോഡിലുള്ള തൃപ്തി ഹാളില്‍ തുടങ്ങും. ഉദ്ഘാടനം രാവിലെ 10.00 ന് പാലക്കാട് സബ് കലക്റ്റര്‍ അഫ്‌സാന പര്‍വീന്‍ നിര്‍വഹിക്കും.
രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക , തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കരകൗശല ഉത്പ്പന്നങ്ങളും, മേല്‍ത്തരം കൈത്തറി തുണിത്തരങ്ങളും ജ്വല്ലറികളും പ്രാദേശിക മേഖലയിലെ വിവിധ കരകൗശല വസ്തുക്കളും പ്രദര്‍ശനത്തില്‍ വില്‍പനയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. പ്രദര്‍ശനവും വില്‍പനയും ജനുവരി 19 വരെ തുടരും. രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെയാണ് സമയക്രമം. പ്രവേശനം സൗജന്യമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന 103 പ്രൈമറി സൊസൈറ്റികളിലെ 30,000 ത്തോളം കരകൗശല വിദഗ്ധരുടെ കരകൗശല ഉല്പ്പന്നങ്ങള്‍ സുരഭിയുടെ ആഭിമുഖ്യത്തില്‍ വില്പന നടത്തുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി സുരഭിയുടെ 15 വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദ്ഘാടനപരിപാടിയോടനുബന്ധിച്ച് ആദ്യ വില്‍പന പാലക്കാട് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്‍ ശരവണന്‍ നിര്‍വഹിക്കും. ഡയറക്ടര്‍ എം മായാണ്ടി അധ്യക്ഷനാവുന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എം മോഹന്‍ ബാബു മുഖ്യാതിഥിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."