സംസം വെള്ളം: ബോട്ടിലിംഗ് ശേഷി വര്‍ധിപ്പിക്കുന്നു
മക്ക: വിശുദ്ധ റംസാനില്‍ തീര്‍ഥാടകര്‍ ഗണ്യമായി കൂടുന്നത് കണക്കിലെടുത്ത് സംസം വെള്ളം ഉല്പാദനവും വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി .മക്ക മദീന തുടങ്ങി ഇരു ഹറമിലേക്കും സംസം വെള്ളമെത്തിക്കുന്ന മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് സംസം കമ്പനിയുടെ മേല്‍നോട്ടത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത് .നാഷണല്‍ വാട്ടര്‍ കമ്പനിയുടെ കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് സംസം കമ്പനി ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു .
ഹറമില്‍ എത്തുന്ന ഓരോ തീര്‍ഥാടക കുടുംബത്തിനും രണ്ടു വീതം സംസം കാനുകള്‍ അനുവദിക്കും. ഇതിനായി റംസാന് രണ്ടാമത്തെ പകുതിയില്‍ അധികമായി കാനുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൈക്കൊണ്ടതായി കമ്പനി പറഞ്ഞു .ഇവിടെ നിന്നും അനുവദിക്കുന്ന പ്രത്യേക തരം കാനുകള്‍ മാത്രമേ തീര്‍താദകര്‍ക്ക് വിമാനങ്ങളിലും മറ്റും കൊണ്ട് പോകാന്‍ അനുവാദമുള്ളൂ .സംസം വെള്ളം ശേഖരിച്ചു കാനുകളില്‍ നിറച്ചു ഉത്പാദനം നടത്തുന്ന കിംഗ് അബ്ദുല്‍ അസീസ് സംസം കമ്പനിയുടെ മൊത്തം ഉത്പാദന ശേഷി പ്രതിദിനം 200,000 കാനുകലാണ് .
ഇതിനായി 1.8 മില്യണ്‍ കാനുകള്‍ സംഭരണ ശേഷിയുള്ള വെയര്‍ ഹൗസും സ്വന്തമായുണ്ട് .കൂടാതെ കുതാഇ, അല്‍ സബീല്‍ എന്നിങ്ങനെ 26,000 ക്യൂബിക് സംഭരണ ശേഷിയുള്ള സജീകരണങ്ങളുമുണ്ട് .സാധാരണ പ്രവര്‍ത്തി ദിനങ്ങളില്‍ 300 തൊഴിലാളികള്‍ ഉണ്ടെങ്കിലും റംസാന് അടക്കമുള്ള തിരക്ക് കൂടിയ ദിവസങ്ങളില്‍ പുറമേ നിന്നും തൊഴിലാളികളെ വാടകക്ക് വെക്കുന്നുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."