എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
ചാവക്കാട്: എടക്കഴിയൂര്‍ നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലും പൊലിസ് ലാത്തിയടിയിലും സ്ത്രീകളും വയോധികരുമുള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്. എടക്കഴിയൂര്‍ സ്വദേശികളായ കല്ലമ്പുള്ളി ഷംസുദ്ദീന്റെ മകന്‍ മുസ്തഫ എന്ന മുത്തു (28), പുഴങ്ങരയില്ലത്ത് സലാമിന്റെ മകന്‍ നവാസ് (34), അഴിയത്ത് കുഞ്ഞുമുഹമ്മദ് (71) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഞായറാഴ്ച്ച രാത്രി 1.30 ഓടെ എടക്കഴിയൂര്‍ അഫയന്‍സിന്റെ കാഴ്ച്ച എഴുന്നള്ളിപ്പിനു ശേഷം എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് തെക്ക് ഭാഗത്താണ് സംഭവം. നേരത്തെ കാഴ്ച്ചക്കിടില്‍ നടന്ന വാക്ക് തര്‍ക്കം കയ്യാങ്കളിയിലത്തെിയിരുന്നു. ഈ വൈരാഗ്യമാണ് പിന്നീട് സംഘട്ടനത്തിലെത്തിയത്. പുന്നയില്‍ നിന്നത്തെിയ ചില യുവാക്കളും എടക്കഴിയൂരിലുള്ള ചില യവാക്കളുമായണ് സംഘര്‍ഷമുണ്ടായത്. ഉടനെ പൊലിസത്തെി ലാത്തി വീശി വിരട്ടിയതിനാല്‍ സംഘട്ടനം തടയാനും ആക്രമണം പരക്കാതിരിക്കാനും കാരണമായി. എന്നാല്‍ നേര്‍ച്ച കാണാനത്തെിയ നൂറുകണക്കിന് സ്ത്രീകളും വയോധികരും കുട്ടികളും നാലുപാടും ചിതറിയോടി. ആന വിരണ്ടെന്നു കരുതിയാണ് പലരും ജിവന്‍ രക്ഷിക്കാനെന്ന വിധം ഓടിയത്. ഇവരില്‍ പലര്‍ക്കും ലാത്തിയടിയുമേറ്റതായി പറയുന്നു. മുത്തുവിന് മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പരുക്ക്. മുത്തു, കുഞ്ഞുമുഹമ്മദ് എന്നിവരെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ടാണ് കുഞ്ഞുമുഹമ്മദിന് പരുക്ക് പറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."