മുതലമട ഹൈസ്‌കൂളില്‍ സമൂഹ്യ ദ്രോഹികളുടെ വിളയാട്ടം
കൊല്ലങ്കോട്: മുതലമട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം തരം ക്ലാസ് റൂമിലെ ബെഞ്ചും ഡെസ്‌ക്കും കത്തിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് ശേഷം സ്‌കൂള്‍ മൈതാനിയില്‍ കളിക്കാനായി വന്ന കുട്ടികളാണ് ക്ലാസ് മുറിയിലെ ഫര്‍ണീച്ചര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് പൊലിസിനെ അറയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തി സി.ഐ എന്‍.എസ് സലീഷും സംഘവും പരിശോധന നടത്തി.
രാത്രിയില്‍ കത്തിച്ചതാകാം എന്നു കരുതുന്നതായി പൊലിസ് പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വാച്ച് മാന്‍ പ്രധാന അധ്യാപകന്‍ ക്ലാസ് ടീച്ചര്‍ എന്നിവരെക്കുറിച്ചും വിദ്യാര്‍ഥികളുടെ സ്വഭാവവും പെരുമാറ്റത്തെ കുറിച്ചും അന്വേഷണം നടത്തണം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചു വരുന്നതായുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അറിഞ്ഞിട്ടും കണ്ടില്ലന്ന് നടിക്കുകയാണ്. സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വരുന്നവരെ ഇതു വരെ പിടിക്കാന്‍ എക്‌സൈസ്, പൊലിസ്, ആന്റിനര്‍ക്കോട്ടിക് വിഭാഗമോ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ലഹരി വിരുദ്ധ ക്യാംപയിനുകള്‍ നടത്തുകയെല്ലാതെ കാര്യമായ മാറ്റമൊന്നും ഈ വിദ്യാലയത്തില്‍ നടക്കുന്നില്ല. കാരണം ഈ വിദ്യാലയത്തിലെ തന്നെ ഒരു അദ്ധ്യാപകന്‍ മദ്യപിച്ച് വിദ്യാലയത്തില്‍ വന്ന് വിദ്യാര്‍ഥികളോടെ അപമര്യാതയോട് പെരുമാറിയ സംഭവവും രണ്ട് മാസം മുമ്പ് ഉണ്ടായി പി.ടി.എ ഭാരവാഹികള്‍ കൊല്ലങ്കോട് പൊലിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉപാധികളാടെ അധ്യാപകനെ വെറുതെ വിടുകയാണ് ഉണ്ടായത്.
രാഷ്ട്രീയ പ്രവര്‍ത്തനം, ഗ്യാങ് കൂടുക എന്നിവക്കുപുറമെ പുറത്തുനിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ലഭിക്കുന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ വഷളാകാന്‍ കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."