കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മണക്കാട് പോസ്റ്റോഫിസിന് സമീപം കെട്ടിട നിര്‍മാണസ്ഥലത്ത് മണ്ണ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. വെങ്ങാനൂര്‍ ചിറത്തലവിളാകം പുഷ്പമന്ദിരത്തില്‍ ദിലീപ് എന്നറിയപ്പെടുന്ന ഗണേഷ് കുമാര്‍(45) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന ഇവിടെ വസ്തുവിന് പാര്‍ശ്വഭിത്തി നിര്‍മിക്കാനെടുത്ത കുഴിയിലായിരുന്നു അപകടം.
തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി കുഴിയില്‍ നിന്ന് കയറുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാലു ജോലിക്കാരാണ് സ്ഥലത്തുണ്ടായിരുന്നത്. മൂന്നു പേര്‍ സുരക്ഷിതരായി കയറിയശേഷം ദിലീപ് കയറുന്നതിനിടെ വശത്ത് നിന്ന് മണ്ണിടിയുകയായിരുന്നു.
ചെങ്കല്‍ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്‌സും ഫോര്‍ട്ട് പൊലിസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തെങ്കിലും ദിലീപിനെ രക്ഷിക്കാനായില്ല..പ്രദേശത്തേക്ക് ജെ സി ബി പോലെയുള്ള വാഹനങ്ങള്‍ കയറ്റാന്‍ സാധിക്കാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സുധയാണ് ഭാര്യ.ആനന്ദ്, അരവിന്ദ് എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."