ഡാമാസ് മരത്തിനു ഖത്തറില്‍ നിരോധനം
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ വ്യാപകമായി കണ്ടു വരുന്ന ഡാമാസ് മരത്തിന് ഖത്തര്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഇതിന്റെ വേരുകള്‍ ഭൂമിക്കടിയിലുള്ള കുടിവെള്ള പൈപ്പുകള്‍ക്ക് കേടുവരുത്തുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരം മരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വച്ചുപിടിപ്പിക്കുന്നതും മുനിസിപ്പാലിറ്റിപരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്.
കോണോകാര്‍പസ് ലാന്‍സിഫോളിയസ് വിഭാഗത്തില്‍പ്പെടുന്ന ഈ മരങ്ങള്‍ ഖത്തറിലേക്കു കൊണ്ടവരരുതെന്ന് മന്ത്രാലയം നഴ്‌സറികള്‍ക്ക് നോട്ടീസ് നല്‍കി.
ചൂട്, വരള്‍ച്ച, ഉപ്പു കലര്‍ന്ന മണ്ണ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജയിച്ച് അതിവേഗം വളരുന്ന ഡാമാസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഹരിതവല്‍ക്കരണത്തിന് സാധാരണയായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇവ ഭൂഗര്‍ഭ പൈപ്പുകള്‍ക്കും ഓവുചാലുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രാലയത്തിന്റെ പബ്ലിക് പാര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
വളരെ വിലക്കുറവാണെന്നതുള്‍പ്പെടെ പല ഗുണങ്ങളും ഡാമാസിനുണ്ടെങ്കിലും ഇവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ കാരണം ഗള്‍ഫിലെ പല രാജ്യങ്ങളിലും നേരത്തേ തന്നെ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കോംപൗണ്ട് മതിലുകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2012ല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എമാര്‍ ഡാമാസ് ഒഴിവാക്കുന്നതിനു വേണ്ടി കാംപയ്ന്‍ നടത്തിയിരുന്നു.
ഖത്തറില്‍നിന്ന് ഈ സസ്യം പൂര്‍ണമായും അപ്രത്യക്ഷമാവില്ലെന്നാണു കരുതുന്നത്. മന്ത്രാലയത്തിന്റെ നഴ്‌സറികള്‍ വഴി ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോട് കൂടി മാത്രമേ ഇതിന്റെ വിതരണവും വില്‍പ്പനയും നടത്താവൂ എന്നാണ് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതു കൊണ്ട് തന്നെ പ്രശ്‌നമില്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം സസ്യങ്ങള്‍ വളര്‍ത്തുന്നത് തുടരുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."