രഞ്ജി ഫൈനല്‍: മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ ദിനത്തില്‍ തന്നെ ഗുജറാത്തിനെതിരേ നിലവിലെ ചാംപ്യന്മാരായ മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ അവരുടെ പോരാട്ടം 228 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഗുജറാത്ത് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെന്ന നിലയില്‍. രണ്ടു റണ്‍സുമായി സമിത് ഗോയലും റണ്ണൊന്നുമെടുക്കാതെ പ്രിയങ്ക് പഞ്ചാലുമാണ് ക്രീസില്‍.
ടോസ് നേടി മുംബൈയെ ബാറ്റിങിനയച്ച ഗുജറാത്ത് നായകന് പാര്‍ഥിവ് പട്ടേലിന്റെ തീരുമാനം ശരിയാണെന്നു അവരുടെ ബൗളിങ് പട തെളിയിച്ചു. രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ആര്.പി സിങ്, ചിന്തന്‍ ഗജ, രുജുല്‍ ഭട്ട് എന്നിവരുടെ ബൗളിങാണ് മുംബൈയെ തകര്‍ത്തത്. പൃഥ്വി ഷാ (71), സൂര്യകുമാര്‍ യാദവ് (57), അഭിഷേക് നായര്‍ (35) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചു നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."