HOME
DETAILS
MAL
സ്‌കൂട്ടറില്‍ കടത്തിയ വിദേശമദ്യം പിടികൂടി
backup
January 11 2017 | 02:01 AM
കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തിയ വിദേശമദ്യവുമായി കക്കോടി കിഴക്കുംമുറി വാളോറത്ത് താഴത്ത്‌വീട്ടില്‍ സതീഷ്ബാബുവിനെ (31) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി ബാലകൃഷ്ണനും സംഘവും പിടികൂടി. കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കരിക്കാംകുളത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അഞ്ചുലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ മോഹനദാസന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. ഷിബിന്‍, പി. ഉണ്ണികൃഷ്ണന്‍, എസ്.ആര്‍ ദീന്‍ദയാല്‍ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."