HOME
DETAILS
MAL
തരിശുഭൂമിയില്‍ നെല്‍കൃഷിയൊരുക്കി കാര്‍ഷിക കൂട്ടായ്മ
backup
January 11 2017 | 02:01 AM
കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലെ തരിശുഭൂമിയെ കൃഷി യോഗ്യമാക്കി ഹരിതം കാര്‍ഷിക കൂട്ടായ്മ. പെരുവയല്‍ പുഞ്ചപാടത്ത് വാര്‍ഡ് മെമ്പര്‍ എം.എം സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിതം കൂട്ടായ്മ രണ്ടേക്കറില്‍ നെല്‍കൃഷി വിളവെടുത്തു. കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട് ഉദ്ഘാടനം ചെയ്തു. പി. ജൂണാര്‍ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന് മാസ്റ്റര്‍ മുഖ്യാഥിതിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഷമ, വിനോദ് പടനിലം, ടി. വേലായുധന്, പി.പി ഷീജ, എ.കെ ഷൗക്കത്തലി, എം.വി ബൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."