ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതം
നിലമ്പൂര്‍: വിനോദ സഞ്ചാരത്തിനെത്തിയ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവദിവസം യുവതിയുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡി.സി.ആര്.ബി. ഡി.വൈ.എസ്.പി. സുരേഷ് കുമാര്‍ ഇന്നലെ മൊഴിയെടുത്തു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ യുവതിയും സഹോദരനും സുഹൃത്തായ മറ്റൊരു യുവതിയും കക്കാടംപൊയില്‍, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവ സന്ദര്‍ശിക്കാനായി പോകുന്നതിനിടെ നിലമ്പൂര്‍-നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്ത് വെച്ചാണ് ഒരു സംഘം അപമാനിച്ചത്.
യുവതി നല്കിയ പരാതിയില്‍ അടുത്ത ദിവസം വൈകുന്നേരത്തോടെ എട്ടുപേര്‍ക്കെതിരെ നിലമ്പൂര്‍ പൊലിസ് കേസെടുത്തെങ്കിലും പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് 28-ന് യുവതി ജില്ലാ പൊലിസ് മേധാവിക്കും ഡി.ജി.പിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി സുരേഷ് കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. പൊലിസ് പിടിച്ചെടുത്ത അക്രമികളുടെ കാര്‍ യുവതി തിരിച്ചറിഞ്ഞിരുന്നു. യുവതിയില്‍ നിന്നും നേരത്തെ ഡിവൈ.എസ്.പി വിശദമായ മൊഴിയെടുത്തു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കേസില്‍ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."