ദിവസവേതനക്കാരിക്ക് അടിയന്തിരമായി വേതനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: പൊന്നാനി നഗരസഭയുടെ കീഴില്‍ ആശുപത്രി കിയോസ്‌കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തയാളിന് അര്‍ഹതപ്പെട്ട വേതനവും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
2014 ജനുവരി മുതല്‍ ജോലി ചെയ്തു വരുന്ന പരാതിക്കാരിക്ക് 2016 മാര്‍ച്ച് ഒന്നുമുതല്‍ അര്‍ഹതപ്പെട്ട ശമ്പളവും മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവും ലഭ്യമായിട്ടില്ലെന്ന് ആരോപിച്ച് പൊന്നാനി സൗത്ത് സ്വദേശിനി മിസ്‌ന സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്.
കമ്മിഷന്‍ പൊന്നാനി നഗരസഭ സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലേഡിടെക് കംപ്യൂട്ടര്‍ സെന്റര്‍, കുടുംബശ്രീ. ഐ.റ്റി യൂനിറ്റ് എന്നിവരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് പരാതിക്കാരിയെ 2014 ജനുവരി മുതല്‍ നിയമിച്ചിട്ടുള്ളതെന്നും 2016 ഫെബ്രുവരിവരെയുള്ള വേതനം നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള മാസങ്ങളിലെ ശമ്പളം നല്‍കിയിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ജോലിചെയ്ത കാലത്തെ ശമ്പളം യഥാസമയം നല്‍കാനുള്ള ബാധ്യത നഗരസഭയ്ക്കുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു. പരാതിക്കാരിക്ക് അര്‍ഹതപ്പെട്ട വേതനവും മറ്റും അടിയന്തിമായി നല്‍കണമെന്നും കമ്മിഷന്‍ പൊന്നാനി നഗരസഭാ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."