പാത നവീകരണം ഇഴഞ്ഞു തന്നെ; നഗരത്തില്‍ കനത്ത ഗതാഗതകുരുക്ക്
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി നേതൃത്വത്തില്‍ നഗരത്തില്‍ നടന്നു വരുന്ന പാത നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ നഗരത്തില്‍ ഗതാഗതം താറുമാറായി. കാസര്‍കോട് ചന്ദ്രഗിരി കവല മുതല്‍ കാഞ്ഞങ്ങാട് സൗത്ത് കവല വരെ നടത്തുന്ന പാത നവീകരണത്തിന്റെ ജോലിയാണു ഇഴയുന്നത്. ഒരു വര്‍ഷത്തിലധികമായി നടന്നു വരുന്ന ഈ ജോലി പൂര്‍ത്തിയാക്കുന്നതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത അവസ്ഥയാണു കെ.എസ്.ടി.പി അധികൃതര്‍ക്കെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
നഗരത്തിലെ പലഭാഗത്തും നിലവിലുള്ള പാതയില്‍ കുഴികളുണ്ടാക്കിയും ഓവുചാല്‍ നവീകരണം പൂര്‍ത്തിയാക്കാതെയും ഇഴഞ്ഞു നീങ്ങിയിരുന്ന പ്രവര്‍ത്തി ഒരു മാസത്തിലധികമായി പുതിയ കോട്ട ഭാഗത്തു നടക്കുകയാണ്. ടി.ബി റോഡ് കവല മുതല്‍ പുതിയകോട്ട വരെയുള്ള അരകിലോമീറ്റര്‍ വരുന്ന പ്രധാന പാത അടച്ചിട്ടാണു നവീകരണ ജോലി ഒടുവില്‍ തുടങ്ങിയത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഈ ഭാഗം തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷന് വഴിയുള്ള ഇടുങ്ങിയ പാതയില്‍കൂടിയാണ് നൂറുകണക്കിനു ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്നത്.ഇരുഭാഗത്തേക്കും ഈ പാതയില്കൂടി വാഹനങ്ങള്‍ കടന്നുപോകുന്നതോടെ ഇവിടെ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."