ഒളിംപിക്‌സ് ലക്ഷ്യമിട്ട് ടാലന്റ് ഹണ്ട് ട്രയല്‍സ്
കണ്ണൂര്‍: 2020, 24 ഒളിംപിക്‌സുകളില്‍ നേട്ടം കൊയ്യാന്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി നാഷണല്‍ യുവ കോഓപറേറ്റീവ് സൊസൈറ്റിയും ഗെയിലും ചേര്‍ന്ന് നടത്തുന്ന ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ടാലന്റ് ഹണ്ട് 14നു നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ബംഗളൂരുവില്‍ നടക്കുന്ന സോണല്‍ മത്സരങ്ങളും ദേശീയ തെരഞ്ഞെടുപ്പും വിജയിക്കുന്നവരെ ഗെയില്‍ സ്‌പോണ്‍സര്‍ ചെയ്യും. ട്രയല്‍ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം ശിറശമിുെലലറേെമൃ@ഴാമശഹ.രീാ എന്ന വെബൈ്‌സൈറ്റിലും 8893120554 എന്ന വാട്‌സ്ആപ്പ് നമ്പറിലും ലഭിക്കും. ഫോണ്‍ കണ്ണൂര്‍: 8893120554, കാസര്‍കോട്: 8281860581, കോഴിക്കോട്: 9061267239, വയനാട്: 9744530772. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ട്രയല്‍ ദിവസം രാവിലെ ഏഴിനു ആരംഭിക്കുമെന്ന് എന്‍.വൈ.സി.എസ് ജില്ലാ പ്രതിനിധികളായ ദിനില്‍ ധനഞ്ജയന്‍, പി ഗോവിന്ദന്‍, കെ.പി പ്രശോബിത്ത്, ടി.എം ദിലീപ് കുമാര്‍, എം.സി അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."