ഗുരുശ്രേഷ്ഠരുടെ ചാരത്ത് അന്ത്യനിദ്ര
മലപ്പുറം: കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അന്ത്യനിദ്ര കാളമ്പാടി ജുമാമസ്ജിദില്‍ ഗുരു ശ്രേഷ്ഠരുടെ ഖബറിനു ചാരത്ത്. മസ്ജിദിനു സമീപം പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടേയും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടേയും ഖബറുകള്‍ക്കിടയിലാണ് ബാപ്പു മുസ്‌ലിയാരുടെ ഖബർ.
ഇതിനു സമീപമാണ് ബാപ്പു മുസ്‌ലിയാരുടെ പിതാമഹനും സമസ്ത സ്ഥാപകനേതാവും സൂഫീവര്യനുമായ അബ്ദുല്‍ അലി കോമു മുസ്‌ലിയാരുടെ ഖബര്‍ സ്ഥിതിചെയ്യുന്നത്. ഗുരുവര്യരും വഴികാട്ടികളുമായ മൂന്നു മഹാരഥന്‍മാരുടെ ചാരത്താണ് പില്‍കാല പാരമ്പര്യത്തിന്റെ തുടര്‍ച്ച കൈരളിക്കു പകര്‍ന്ന ബാപ്പു മുസ്‌ലിയാരുടെ അന്ത്യ നിദ്ര.
പിതാവിന്റെ തണലിലാണ് ബാപ്പു മുസ്‌ലിയാര്‍ കര്‍മരംഗത്തേക്ക് കടന്നത്. അദ്ദേഹത്തിന്റെ ജീവിതപാഠങ്ങളില്‍ കരുത്തുകൊണ്ട് നേതൃനിരയിലെത്തി. മൂന്നു പതിറ്റാണ്ട് നീണ്ട ആ നേതൃമഹിമയാണ് പാരമ്പര്യ ചരിത്രത്തിന്റെ സ്മരണ പകര്‍ന്നു മൂന്നു ശ്രേഷ്ഠ വഴികാട്ടികളോടൊന്നിച്ചു കാളമ്പാടി ജുമുഅത്തു പള്ളിയുടെ ചാരത്ത് അന്ത്യനിദ്ര കൊള്ളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."