HOME
DETAILS
MAL
റഷ്യക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് നാഡോ
backup
January 12 2017 | 05:01 AM
ഡബ്ലിന്‍: 19 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഉത്തേജ വിരുദ്ധ ഏജന്‍സി(നാഡോ) റഷ്യക്കെതിരേ നടപടിക്ക്. കൃത്യമായ ഉത്തേജക ഏജന്‍സി രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിനാല്‍ റഷ്യയെ ക്ലീന്‍ ഇമേജുള്ള കായിക സംഘടനയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നാഡോ വ്യക്തമാക്കി. ഇക്കാരണത്താല്‍ തന്നെ കായിക രംഗത്ത് റഷ്യ തുടരുന്നതില്‍ അര്‍ഥമില്ല. എത്രയും വേഗം അവര്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്നും നാഡോ പറഞ്ഞു.
ഡബ്ലിനില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. റഷ്യന്‍ സര്‍ക്കാരിന്റെ അറിവോടെ കായിക താരങ്ങള്‍ ഉത്തേജം ഉപയോഗിച്ചത്. ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തണം. കായിക രംഗത്തെ അഴിമതി മുക്തമാക്കാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും നാഡോ യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."