പഞ്ചായത്ത് കുളത്തില്‍ സ്വകാര്യ വ്യക്തി മോട്ടര്‍ സ്ഥാപിച്ചു; നാട്ടുകാര്‍ പരാതി നല്‍കി
രാജാക്കാട്: നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതി സ്വകാര്യ വ്യക്തി കൈയേറാന്‍ ശ്രമിക്കുന്നതായി പരാതി. സേനാപതി പഞ്ചായത്തിലെ വെങ്കലപ്പാറ മേട് കുടിവെള്ള പദ്ധതിയാണ് സമീപ സ്ഥലമുടമായായ സ്വകാര്യ വ്യക്തി മോട്ടര്‍ സ്ഥാപിച്ച് കൈയേറാന്‍ ശ്രമിക്കുന്നത്. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പരാതിയേത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
സേനാപതി പഞ്ചായത്തിലെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് വെങ്കപ്പാറ. കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ അകലെ നിന്നും വാഹനങ്ങളില്‍ വെള്ളമെത്തിച്ചിരുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചാണ് പാടത്ത് കുളം നിര്‍മിച്ച് 1500അടി ഉയരത്തിലുള്ള വെങ്കലപ്പാറ മേട്ടിലേയ്ക്ക് കുടിവെള്ള മെത്തിക്കുന്നത്. ഒമ്പത് ലക്ഷത്തിലധികം രൂപാ മുതല്‍ മുടക്കി നിര്‍മിച്ച നാട്ടുകാരുടെ സ്വപ്ന പദ്ധതിയാണ് നിലവില്‍ സ്വകാര്യ വ്യക്തി മോട്ടര്‍ സ്ഥാപിച്ച് കയ്യേറാന്‍ ശ്രമിക്കുന്നത്. സ്ഥലമുടമയായ മണികണ്ഠനും മക്കളും ചേര്‍ന്നാണ് കുളത്തില്‍ നിന്നും ആവശ്യത്തിലധികം വെളളം മോട്ടര്‍ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ കൃഷി പരിപാലനം നടത്തുന്നത്. ഇതോടെ കുളത്തില്‍ വെള്ളം വറ്റി.
പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."